Tuesday 5 September 2017

അറിവിൻ്റെ ലോകം....

അറിവിൻ്റെ  ലോകം തുറന്നുതന്ന  എനെ ഞാൻ  ആക്കിമാറ്റിയ ജീവിതത്തിലെ ആദ്യ  അക്ഷരങ്ങൾകുറിക്കാനും ജീവിതത്തിലേക്കു കൈയ്‌പിടിച്ചു ഉയർത്താനും..

ഒരു  സഹപാഠിയെ പോലെ എൻ്റെകൂടെ  നിന്ന എൻ്റെ പ്രിയ  എല്ലാ അദ്യാപകർക്കും നന്ദിയുടെ ഒരായിരം  പൂച്ചെണ്ടുകൾ..... 

Wednesday 30 August 2017

ജീവിതത്തിലൂടെ ഇങ്ങനെ പാറിപ്പറന്നു  നടക്കാൻ എന്തൊരു നല്ല രസം     ആണ് അല്ലെ..

ജീവിതത്തിൽ ചിലരെയൊക്കെ  കണ്ടുമുട്ടുന്നത് ഇതുപോലെ   
പാറിപ്പറന്നു ജീവിതത്തെ  വെറുക്കാതെ ജീവിതം  എന്ന   ലഹരിയെ മനസിൽ   കൊണ്ടുനടക്കുന്നവർക്കു മാത്രം സ്വന്തം.

ഒരിക്കൽ  മരിച്ചു മണ്ണോടു  ചേറും  എന്ന്  അറിയാം  എന്നാലും ജീവിത്തോടുള്ള  ഗാഢമായ  പ്രണയം ..

അവസാനത്തിൽ  ജീവിതവും  നമ്മെ  കബളിപ്പിച്ചു  കടന്നു കളയും   ഒരു   പക്ഷിയെ  പോലെ  പറന്നു  അകലേക്ക് ...!!!

Tuesday 29 August 2017

ഓർക്കുക....

 മനുഷ്യൻ അഹങ്കാരത്തോടെ പറഞ്ഞു. "എന്ത് വിലകൊടുത്തും ഞാനാ മണ്ണ്  സ്വന്തമാക്കും".

അപ്പോള്‍ മണ്ണ് വിനയത്തോടെ പറഞ്ഞു. " ഒരു വിലയും കൊടുക്കാതെ തന്നെ നിന്നെ ഞാനും സ്വന്തമാക്കും"

കാല് കൊണ്ട് നീ എത്ര  ചവിട്ടിഅരച്ചിട്ടും മിണ്ടാതിരുന്നതു ..
ഒരു നാൾ  നിനക്ക് മുകളിൽ ഞാൻ വരും എന്നുറപ്പുള്ളതു കൊണ്ടാണ് ....                            

    എന്ന്  ..മണ്ണ്

Monday 31 July 2017

അവസാന വാക്കുകൾ ..!!





ഹായ്  പാത്തു .....

ഇത് ഞാൻ ആണ്   മരണത്തിലേക്കു  കാലുകൾ  വക്കാൻ പോകുന്ന നിൻറെ സ്വന്തം ഇക്ക  മരിക്കുന്നതിൽ  എനിക്ക് പേടിയില്ല  കാരണം അത് നിനക്കു വേണ്ടിയാണു , നീ പേടിക്കണ്ട പെട്ടന്നു  നിന്റെ ഓർമ്മകൾ ഒരിക്കൽ കുടി  എന്നിലേക്കു കടന്നു വന്നു  അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കത്ത് എഴുതുന്നത് . തെറ്റ്ആയിപോയെങ്കിൽ  എന്നോട്  ക്ഷമിക്കു.....സോറി 


നിനക്കു സുഖമാണ്എന്നുകരുതുന്നു ചിലപ്പോളൊക്കെ  നിന്നെ ശെരിക്കും മിസ് ചെയ്യാറുണ്ട് ഒന്ന് കാണാൻ  തോന്നാറുണ്ട് ഒരുപാടു തവണ  സംസാരിക്കാൻ  കൊതിച്ചിട്ടുണ്ട് ഈ മൗനം അവസാനിപ്പിക്കുവാൻ വേണ്ടി പക്ഷെ എന്തോ എവിടെയൊക്കെയോ  ഒരു തടസം 

എനിക്ക് മാത്രം അറിയാവുന്ന ശെരികൾ ആയിരുന്നു ഈ മൗനം

എങ്കിലും സാരമില്ല പത്തു  എനിക്കു ഇപ്പോൾ  ഈ മൗനം ഒരുതരം  ലഹരിയാണ്  സത്യം പറഞ്ഞാൽ ആദ്യമൊക്കെ വലിയ വേദനയായിരുന്നു പിനീട് ഈ  മൗനം എനിക്ഒരുത്തരം  ലഹരിയായിമാറി ഇപ്പോൾ ഞാൻ ആ ലഹരി ശെരിക്കും ആസ്വദിക്കുന്നദ് 


കാരണം ഇപ്പോഴാണ് ഞാൻ നിന്നെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. നീ എന്നെ വിട്ട് അകന്ന നിമിഷം ഞാനറിഞ്ഞു നീ എനിക്ക് ആരായിരുന്നു വെന്ന്..! 

കടന്ന് പോകുന്ന കാലങ്ങൾ ഓർമ്മകളുടെ കൂട്ട് പിടിച്ച് വീണ്ടും ഒന്ന് തിരിച്ച് നടക്കാൻ തുടങ്ങുമ്പോൾ ആ മൗനത്തിന് ഒരുപക്ഷെ മധുരം കൂടുമായിരിക്കും അല്ലേ പത്തു ..?



ഞാൻ ഇ മരിക്കുന്നതിന്  മുമ്പ് ആണ്  നിന്നെ മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് വെറുതെയല്ല കാരണം ഇപ്പോൾ മുതലാണ്  ഞാൻ  നിന്നെ ശരിക്കും തിരിച്ചറിഞ്ഞ് തുടങ്ങിയത് ... ... ...

എന്ന് സ്വന്തം ഇക്ക ......

Saturday 22 July 2017

ക്രിസ്ത്യാനി പ്രണയിച്ച ഉമ്മച്ചിക്കുട്ടി ...!!!

അന്നു ഒരു നല്ല മഞ്ഞുള്ള രാത്രി ആയിരുന്നു പതിവുപോലെ ഞാൻ അന്നും അവളുടെ  ഫോൺ കാൾ  കാത്തിരുന്നു  
ഇതുപോലുള്ള ഒരു മഞ്ഞുപെയ്യുന്ന രാത്രിയിൽ ആണ് എനിക്ക് അവൾ  വാക്ക് തന്നത് എൻ്റെ ശരീരത്തിൽ ജീവൻ ഉണ്ടേൽ  എനെ ജീവന് തുല്യം സ്നേഹിക്കുന്ന ഇക്കയെയായിരിക്കും കല്യാണം  കഴിക്കുന്നത്  എന്ന് .
ഇ വാക്കിന്റെ പേരിൽ ആണ് ഞാൻ ഇനിയും ഇങ്ങനെ   ഇ മഞ്ഞുള്ള രാത്രിയിൽ ഫോണും നോക്കികൊണ്ടിരിക്കുന്നത് 
നിങ്ങൾക്കു അറിയോ എൻ്റെ പ്രണയം തുടങ്ങുന്നത് എവിടെ  വച്ചു ആണ് എന്ന് 
ഞാൻ ആദ്യമായി ഇവളെ കാണുന്നത് എൻ്റെ ഡിഗ്രി പഠനത്തിന് ഇടയിൽ വച്ച് ആണ് . ഞാൻ അങ്ങനെ ഒരു പെണ്ണിൻ്റെ മുഖത്തും നോക്കാറില്ല കാരണം  എനിക്ക് ആ ഒരു നോട്ടം ആവശ്യമില്ല  എന്ന് തോന്നിയ് കൊണ്ട് ആണ് .   അങ്ങനെ ഇരിക്കെ കോളേജിൽ ആർട്സ്  പ്രോഗ്രാം വന്നു ഞാൻ ദ്യമായി ആണ് ഞാൻ അവളെ കാണുന്നത് .
ശേരികും പറഞ്ഞാൽ എനിക്ക് ഇ ആർട്സ്  പരിപാടിക്കു ഒന്നും എനിക്ക് താല്പര്യമില്ലാർന്നു  എൻ്റെ അടുത്ത കൂട്ടുകാരൻ വിളിച്ചതുകൊണ്ടാ ഞാൻ പരുപാടി കാണാൻ തന്നെ വന്നത് . അന്നു ഞാനും അവനും പരുപാടി കാണുവാൻ ഇരുന്നത്  മുൻനിരയിൽ ആയിരുന്നു .ഞാൻ ഇരുന്ന നിരയിലെ എതിർ ഭാഗത്തുള്ള നിരയിൽ ആയിരുന്നു അവളും ഇരുന്നത്. ഞാൻ അവളെ ഒന്നു ശ്രദിച്ചു നല്ല  ഉമ്മച്ചികുട്ടിയുടെ മൊഞ്ചായിരുന്നു അവൾക്കു .നല്ല വെള്ളാരം കണ്ണുകളും .മുല്ല മുട്ട് പോലുള്ള മൂക്കുമായിരുന്നു .അങ്ങനെ  ഞാൻ അവളെ ഒരുപാടു  ശ്രദിച്ചു അവളുടെ കുപ്പിവള കിലുങ്ങുന്നത് പോലുള്ള  ശബ്‌ദവും എല്ലാം .പക്ഷേ അവൾ എന്നെ  ശ്രദിക്കുന്നത്  പോലും ഉണ്ടായിരുന്നില്ല  അങ്ങനെ ആർട്സ് പരിപാടികൾ എല്ലാം കഴിഞ്ഞു . ഞാൻ വീട്ടിലേക്കു പോന്നു . നടക്കുന്ന വഴിയിലും എല്ലാം ഇവളെ കുറിച്ചുള്ള ഓർമ്മകൾ  ഇങ്ങനെ മനസ്സിൽ വന്നുകൊണ്ടേ ഇരുന്നു . ഞാൻ ആലോചിച്ചു ഞാനും ഇനി പ്രണയത്തിൽ അകപെടുമോ എന്ന് . ഇനി കോളേജ് രണ്ടു ദിവസം കഴിഞ്ഞിട്ടേ ഉള്ളു .എനിക്ക് അതുവരെ പിടിച്ചു നിൽക്കാനുള്ള മനക്കരുത്തു ഇല്ലാർന്നു .എന്നെ അറിയാത്ത എൻ്റെ പ്രണയിനിയെ കണ്ടെത്താനുള്ള തിടുക്കത്തിൽ ആണ് ഞാൻ ഇപ്പോൾ. അങ്ങനെ ഒരു വിധത്തിൽ ഞാൻ രണ്ടു ദിവസം തള്ളി നീക്കി , അന്ന് രാവിലെ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ അടുക്കളയിൽ നിന്നും 'അമ്മ ഇങ്ങനെ പറയുണ്ടാർന്നു ഇന്ന് നേരത്തെ ആണല്ലോ എന്താ  വിശേഷം ഇന്ന്. അമ്മയുടെ ചോദ്യത്തിന്  എനിക്ക് മറുപടി ഒന്നും കൊടുക്കാൻ ഉണ്ടായിരുന്നില്ല . അങ്ങനെ ഞാൻ ഒരു വിധത്തിൽ കോളേജിൽ എത്തി ,അവളെ ഞാൻ കണ്ടു പിടിച്ചു ആ  ഉമ്മച്ചികുട്ടിയുടെ പേര് ചോദിച്ചു അവൾപറഞ്ഞു ഇളം പുഞ്ചിരിയോടെ   പത്തുകുട്ടി എന്ന് . അങ്ങനെ ഞാൻ അവളെ പരിചയപെട്ടു  എനിക്ക് പെൺപിള്ളേർ ആയിട്ടു സംസാരിച്ചു  ശീലം ഒന്നുമില്ല അതുകൊണ്ടു ഞാൻ എൻ്റെ കൂട്ടുകാരനെ കൊണ്ട്  പോകുമായിരുന്നു  ഒരു ബലത്തിന് വേണ്ടി _

ഭാഗം 2:-


അവസാനം നങ്ങൾ ഒറ്റക്കായി സംസാരവും കളിയും ചിരിയുമെല്ലാം

എനെ ഇക്ക എന്നായിരുന്നു അവൾ വിളിച്ചിരുന്നത് ആ വിളികേൾക്കുമ്പോൾ തന്നേയ് മനസിന് വല്ലാത്തൊരു  സുഖം ആയിരുന്നു  .എൻ്റെ  ജീവിതത്തിൽ ഞാൻ അത്രയരെ സന്ധോഷിച്ചത് അപ്പോൾ ആയിരുന്നു അങ്ങനെ ഒരുപാടു നാളുകൾ കടന്നു പോയി ജീവിതത്തിലെ ചില നല്ല മുഹൂർത്തങ്ങൾ .എനിട്ടും എനിക്ക് ആ ഉമ്മച്ചി കുട്ടിയോട്  എൻ്റെ പ്രണയം തുറന്നു പറയാൻ കഴിഞ്ഞിരുന്നില്ല  . അതു പറയാൻ എനിക്ക് അത്ര ധൈര്യമിലർന്നു  .കാരണം  ഞാൻ ഒരു ക്രിസ്താനി  ആണ് അവൾ മുസ്ലിമും  ഞാൻ ഇത് പറഞ്ഞാൽ അവൾ അത് ഏതുരീതിയിൽ എടുക്കും എന്ന് അറിയില്ല . അങ്ങനെ നാളുകൾ കടന്നു പോയി എൻ്റെ ഡിഗ്രി പഠനം പൂർത്തിയാകർ ആയി ഇനി കോളേജ്  ലൈഫ് തീരാൻ ആഴ്ചകൾ മാത്രം എനിക്ക് ഈ കോളേജ് ലൈഫ് നഷ്ടം ആകും ഇനി  അതുപോലെ അവളെയും നഷ്ടം ആകുമോ എന്നുള്ള എൻ്റെ പേടി മനസിനെ വല്ലാതെ കുത്തി നോവിച്ചോണ്ടിരുന്നു  . അങ്ങനെ ഞാൻ ഒന്നു  തീരുമാനിച്ചു  എന്തായാലും ഇത് തുറന്നുപറയണം എന്ന് .പിറ്റേന്  രാവിലെ ഞാൻ അവളെ  ലൈബ്രറിയിലേക്ക്  വിളിച്ചു അവൾ  വന്നു .എൻ്റെ മുൻപിൽ നിന്നു കൊണ്ട് ചോദിച്ചു എന്താ ഇക്ക വിളിച്ചത് എനെ .ഞാൻ എൻ്റെ മനസിൽ ഉള്ളത് പറയാൻ തുടങ്ങാൻ  ശ്രമിച്ചു പക്ഷേ എൻ്റെ ചുണ്ടുകൾ നിശ്ചലമായി നിന്നുപോയി ,ആകേ വിയർത്തുപോയി  അവളുടെ ആ മുഖത്തേക്കു നോക്കിട്ടു  ഒന്നും പറയാൻ തോന്നിയില്ല .  ഒരു നിമിഷം മനസ്സിൽ പറഞ്ഞു  കർത്താവേ ഞാൻ ഇത് പറഞ്ഞാൽ ഇവളെ എനിക്ക് നഷ്ടം ആകുമോ .ഞാൻ മെല്ലെ  ചുണ്ടുകൾ അനക്കി പറയാൻ തുടങ്ങി  പത്തുകുട്ടി  എനിക്ക് മോളെ ഇഷ്ട ആണ് കല്യാണം  കഴിക്കാൻ ആഗ്രഹമുണ്ട്  എന്ന് ഞാൻ ഒറ്റ  ശ്വസത്തിൽ പറഞ്ഞു ,ഞാൻ അതു പറഞ്ഞു കഴിഞ്ഞതും അവളുടെ മുഖത്തുള്ള ഭാവ വ്യത്യാസം ഞാൻ ശ്രദിച്ചു ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു ഞാനും അവളും ഒരുനിമിഷം. പതിയെ താഴ്ന്ന ശബ്ദത്തിൽ അവൾ പറഞ്ഞു മ്മ്മ് എന്ന് .വേറെ ഒന്നും പറഞ്ഞില്ല തിരിഞ്ഞു  ഒറ്റയോട്ടമായിരുന്നു ....!

ഭാഗം 3:-

പിനീട് ഞാൻ അവളെ കാണുവാൻ ഒരുപാടു ശ്രമിച്ചു പക്ഷെ അവൾ എന്നിൽ നിന്നും വഴി മാറി  മുഖം തിരിച്ചു നടക്കുമായിരുന്നു ,ഞാൻ ഒരുപാടു ശ്രമിച്ചു ഒന്നു കാണാൻ ഒന്നു മിണ്ടാൻ പക്ഷേ അത് ഒന്നും പ്രവർത്തികം ആക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല .എൻ്റെ മനസ് അകെ  താളം തെറ്റി .ചിലപ്പോൾ  എല്ലാം ഞാൻ ആലോചിക്കുമായിരുന്നു ഇഷ്ടം ആണ് എന്ന് പറയുന്നത് വലിയ  തെറ്റ് ആണോ എന്ന്  .അങ്ങനെ എൻ്റെ ഡിഗ്രി പരീക്ഷയുടെ  അവസാന ദിവസം ,നങ്ങൾ തമ്മിൽ യാഥർഷികമായി കണ്ടുമുട്ടി .ഞാൻ അവളുടെ മുഖത്തേക്കുനോക്കി എനിക്ക് എന്താ എന്ന് അറിയില്ല  അവളുടെ മൊഞ്ചു വല്ലാതെ  കുടിയതായി എനിക്ക്  തോന്നിയ് . ഞാൻ അവളോട് ചോദിച്ചു  നീ എന്തിനാ എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നത് . ഞാൻ അന്ന് കുറച്ചു ദേഷ്യത്തിൽ ആയിരുന്നു .അത് അവൾക്കും മനസിലായിരുന്നു എന്ന് എനിക്ക് തോന്നിയ്. താഴ്ന്ന  ശബ്ദത്തിൽ  അവൾ പറഞ്ഞു ഒന്നുമില്ല ഇക്ക ...
ഞാൻ വീണ്ടും അവളോട് ചോദിച്ചു  നമ്മൾ തമ്മിൽ എന്ത് എങ്കിലും പ്രശ്‌നം ഉണ്ടോ ?  അല്പം ചുളുങ്ങിയ മുഖത്തോടെ അവൾ പറഞ്ഞു  ഇല്ല എന്ന് .
നിന്റെ സംസാരവും  മുഖ ഭാവവും എല്ലാം കണ്ടിട്ട്  എനിക്ക് എന്തോ  അങ്ങനെ തോനുന്നു. ഞാൻ അവളോട് ചോദിച്ചു ഒരാളെ ഇഷ്ടം  ആണ് എന്ന് പറയുന്നത് വലിയ തെറ്റ് ആണോ . അവൾ ഒന്നും മിണ്ടാതെ ഇങ്ങനെ നില്ക്കുവണ് .പിനീട് ഞാൻ ഒന്നും മിണ്ടാൻ നിൽക്കാതെ തിരിഞ്ഞു നടന്നു . പെട്ടന്  പുറകിൽനിന്നും അവൾ  എനെ വിളിച്ചു ഇക്കാ ഒന്നു നില്ക്കു എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് . ശെരിക്കും പറഞ്ഞാൽ ആ വിളി കേട്ടാൽ ആരും നിന്നും പോകും  അവളുടെ ആ ഇക്ക എന്ന  വിളിയിൽ  ഒരു പ്രണയത്തിന്റെ  അഭാവം  ഞാൻ കണ്ടു .അങ്ങനെ ഞാൻ അവളുടെ അടുത്തതേയ്ക്കു ചെന്നു  അവൾ എൻ്റെ ...

ഭാഗം 4:-

കയ്യിൽ പിടിച്ചോണ്ട് പറഞ്ഞു എനിക്ക് ഇക്കയെ ഒരുപാടു ഇഷ്ടമാണ് . അതുകഴിഞ്ഞു അവൾ ഒന്നുകൂടെ പറഞ്ഞു .  ഞാൻ മാത്രം  ഇക്കയെ ഇഷ്ടപെട്ടത് കൊണ്ട് കാര്യമില്ല ,നമ്മൾ വെറുതെ ആഗ്രഹിച്ചത് കൊണ്ട് മാത്രം കാര്യമില്ല . ഇക്കയോടുള്ള  ജീവിതം ആഗ്രഹിച്ചിട്ട്  അത്  എനിക്ക് കിട്ടാതെ പോയാൽ  ഒരിക്കലും  എനിക്ക് ഈ ലോകത്തു  ജീവിക്കാൻ പറ്റില്ല ,ഒരുപക്ഷേ ഞാനും അങ്ങനെ ചിന്ദിച്ചിട്ടുണ്ട് .പിനീട് നങ്ങൾ കൂടുതൽ അടുത്ത് ദിവസവും കാണുവാൻ എല്ലാം തുടങ്ങി ഒരുദിവസം കണ്ടില്ലെങ്കിൽ അവൾക്കു പരാതിയായി പരിഭവം ആയി .അങനെ ഇണക്കവും പിണക്കവുമായി കുറേനാൾ നങ്ങൾ ജീവിച്ചു ഓരോ ദിവസവും കടന്നു പോകുന്തോറും അവളുടെ മൊഞ്ചു കുടിക്കുടി വന്നു .അങ്ങനെയിരിക്കെ  അവളുടെ  വാപ്പ  അവളെയും  അവളുടെ കുടുംബത്തെയും  ദുബായിലേക്കു  ക്ഷണിക്കുന്നത് . അവിടെ ആയിരുന്നു  അവളുടെ വാപ്പ ജോലി ചെയ്തിരുന്നത്  അവിടത്തെ  ബിസിനസ്  എല്ലാം നോക്കി നടത്താൻ  ഒരാൾ വേണം അതിനു വേണ്ടിയാണു  അവളെയും കൊണ്ട് പോകുന്നത് . അങ്ങനെ  അവൾക്കും പോകേണ്ടി വന്നു ഒരുപാടു  വാശി പിടിച്ചു  ഒരുപാടു കരഞ്ഞു  എന്നിട്ടും ഒരു പ്രയോജനവും  ഉണ്ടായില്ല .അവസാനമായി ഞാൻ അവളെ കണ്ടു എൻ്റെ മൊബൈൽ നമ്പർ കൊടുത്തു സംസാരിക്കണം എന്ന്  തോന്നുമ്പോൾ എല്ലാം എന്നെ വിളികാം കേട്ടോ അവൾ മറുപടി ഒന്നും പറഞ്ഞില്ല ആ മുഖത്തു വേർപാടിന്റെ വേദന ഞാൻ കണ്ടു അത് കണ്ടു നിൽക്കാനുള്ള മനക്കട്ടി എനിക്ക് ഇല്ലായിരുന്നു  ജീവിതത്തിൽ ഹൃദയത്തിൽ നിന്നും എന്തോ പറിച്ചിടുത്തത്‌ പോലുള്ള വേദന ആയിരുന്നു എനിക്ക് അപ്പോൾ ശരീരം എല്ലാം മരവിച്ച രീതിയിലും  അങ്ങനെ     ആ മഞ്ഞുള്ള  രാത്രിയിൽ അവൾ എനോട് യാത്ര പറഞ്ഞു . എൻ്റെ ശരീരത്തിൽ  ജീവനുണ്ടെൽ ഞാൻ എൻ്റെ  ഇക്കയെ ആയിരിക്കും  കല്യാണം കഴിക്കുന്നത് എന്ന്  ഒരു വാക്കും ബാക്കി നിർത്തി  .....






Thursday 20 July 2017

നിന്നോടുള്ള പ്രണയം ...!!

നീ പറയുന്നു നീ മഴയെ പ്രണയിക്കുന്നു എന്ന്  പക്ഷേ മഴ ശക്തിയായി പെയ്യുമ്പോൾ നീ കുട എടുത്ത് മഴയിലൂടെ നടക്കുന്നു . വീണ്ടും നീ പറയുന്നു നിനക്കു സുര്യനെ  ഇഷ്ടം ആണ് എന്ന് പക്ഷേ സൂര്യൻ പ്രകാശിച്ചു തുടങ്ങുമ്പോൾ നീ തണൽ  തേടിപോകുന്നു. വീണ്ടും നീ പറയുന്നു നിനക്കു കാറ്റിനെ  ഇഷ്ടം ആണ് എന്ന്  പക്ഷേ കാറ്റ് വീശുമ്പോൾ നീ ജനാലകൾ കൊട്ടിഅടക്കുന്നു 
അതുകൊണ്ടാണ് നീ  എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് ഞാൻ ഭയപ്പെടുന്നു...!!!

സമയം ..!!

രണ്ടുതരം സമയമുണ്ട് ഇഷ്ടമുള്ളവർ കൂടെയുള്ളപ്പോൾ വേഗത്തിൽ പോകുന്ന സമയവും , ഇഷ്ടമുള്ളവർ കൂടെയില്ലാത്തപ്പോൾ പതുകെ പോകുന്ന സമയവും ...!!

Saturday 15 July 2017

ഓർമ്മയിലെ തീനാളം ,..!!

എനിക്ക് ഈ ചിത്രം എൻ്റെ ഏറ്റവും അടുത്ത സുഹൃത്  അയച്ചു തന്നത് ആണ് ഞാൻ ഇ  ചിത്രം എനിക്ക് കിട്ടിയത് മുതൽ  ഞാൻ ഇത് എല്ലാം ദിവസവും നോക്കുമായിരുന്നു  കാരണം  അതിലേക്കു നോക്കുമ്പോൾ കണ്ണിനു എന്തോ ഒരു കുളിർമ്മകിട്ടുന്നത് തോന്നും കാരണം എൻ്റെ ജീവിതത്തിലെ മധുരമാർന്ന  കാലഘട്ടത്തിലേക്കുള്ള  ഒരു എത്തി നോട്ടം കൂടിയാണ് ഞാനും ഇതുപോലെ നിന്നിട്ടുണ്ട്  എൻ്റെ  ആ ഗൃഹാതുരത്വം ഉണർത്തുന്ന എൻ്റെ  ആ കൊച്ചു വീടിനു മുമ്പിൽ ഞാൻ പഠിച്ചിരുന്നത്  ചേരാനെല്ലോർ  ഉണ്ടായിരുന്ന  ഒരു കൊച്ചു സർക്കാർ വിദ്യാലയത്തിൽ ആയിരുന്നു  സ്കൂൾ  വിട്ടു വരുന്ന സമയം നടക്കുന്ന വഴിയിൽ കാണുന്ന സാധങ്ങൾ എല്ലാം ഞാൻ പെറുക്കി എടുക്കുമായിരുന്ന്  ,കീറിയ കടലാസ്സ് തുണ്ടുകൾ, ബട്ടൻസ്  മുത്തുകൾ അങ്ങനെ അങ്ങനെ എല്ലാം എന്നിട്ട് വീട് എത്തുന്നതിനു മുമ്പ് അത് നിക്കറിന്റെ കീശയിൽ നിന്നും എടുത്ത് കളയുമായിരുന്നു കാരണം ഇതൊക്കെ ഉമ്മ കണ്ടാൽ നല്ല തല്ലു തരുമായിരുന്നു . എന്നിട്ട് ഒരു  ശികാരവും വഴിയിൽ കിടക്കുന്നത് എല്ലാം എടുത്ത് കൊണ്ടുവന്നോളും  അവൻ .അതുകൊണ്ടു ഞാൻ അതിനു വഴി ഒരുകാർഉണ്ടായിരുന്നില്ല  
ഇതൊക്കെ ഇന്നലെ നടന്ന സംഭവങ്ങൾ പോലെ തോന്നാറുണ്ട് ചിലപ്പോൾ ഒരു പക്ഷേ ഞാൻ ആലോചിച്ചിരുന്നു  ഒരു രാത്രി കിടന്നു ഉറങ്ങി പിറ്റേ ദിവസം ഉണരുമ്പോൾ ആ ബാല്യത്തിലേക്ക് തെന്നി വീണിരുന്നെങ്കിൽ                     , എനിക്ക് ഈ ഓർമ്മകൾ ഒന്നുകൂടെ  എൻ്റെ  ഹൃദയത്തിലേക് ഒരു ചിത്രത്തിന്റെ രൂപത്തിൽ നൽകിയ എൻ്റെ പ്രിയ സുഹിർത്തിനോട്  ഒരു നിറഞ്ഞപുഞ്ചിരിയോടെ ഞാൻ നന്ദി പറയുന്നു ....!!!

Thursday 13 July 2017

ഇരുൾ നിറയുകയാണ് !!

ഞാൻ ഇപ്പോൾ  ഇ ബ്ലോഗ് എഴുതാൻ കാരണം . ഞാൻ എൻ്റെ  മുമ്പിലോട്ടുള്ള ജീവിതത്തെ കുറിച്ച് ആലോചിക്കുന്നത് കൊണ്ട് ആണ് .നമ്മടെയൊക്കെ ജീവിതം ഏങ്ങനെയാണ്  ഏത് രീതിയിൽ  ആണ് പോകുന്നത് പോകുന്നത് എന്ന് ഒരാൾക്കും പ്രവചിക്കാൻ പറ്റാത്ത ഒന്നാണ് . എനിക്ക് തോന്നുന്നു എൻ്റെ ജീവിതസാഹചര്യവും  ജീവിതവും അങ്ങനെ തെന്നി മാറി എങ്ങോട്ടോ പോയിക്കൊണ്ടരിക്കുവാണ്.  ജീവിതത്തിൽ നടക്കണം  അല്ലെങ്കിൽ നടപ്പിലാക്കണം  എന്ന കാര്യങ്ങൾ ഒന്നും യാഥാർത്യത്തിൽ വരുന്നില്ല ജീവിതമേ മടുത്തു തുടങ്ങി ഇനി അങ്ങോട്ടുള്ള എൻ്റെ ജീവിത യാത്രയിൽ  ഇരുൾ നിറഞ്ഞത് ആകുമോ എന്നും എനിക്ക് ഭയം  ഉണ്ട് , ഞാൻ ഒന്ന് ഓർക്കുന്നു എൻ്റെ ആ  മധുരമാർന്ന  ബാല്യകാലം  ആയിരുന്നു  നല്ലത് മനസിൽ ഒരു കളങ്കവുമില്ലാതെ ജീവിതത്തോടുള്ള  പ്രണയവും കാത്തു സൂക്ഷിച്ചോണ്ടു  ഇരുന്നു    . ഞാൻ ചെറുത് ആയിരുന്നപ്പോൾ  എൻ്റെ ഉമ്മ എനിക്ക്  ഭക്ഷണം വാരി തരുമായിരുന്നു 
എന്നിട്ടു  പറഞ്ഞു പറ്റിക്കുമായിരുന്നു ഭക്ഷണം കഴിച്ചില്ലെങ്കിൽ മോൻ വലുതാകില്ല എന്ന് .. ഞാൻ കഴിച്ചു വലുതായി . ജീവിതം എന്താണ് എന്ന് അറിഞ്ഞു മുമ്പിലേക്ക് പോകുംതോറും കഠിനമായി തുടങ്ങി . മനസും ശരീരവും എല്ലാം മരവിച്ചു തുടങ്ങി വല്ലാത്തൊരു  അവസ്ഥയായി തുടങ്ങി എന്ത് ചെയ്യണം എന്ന  നിസ്സഹായഅവസ്ഥയിൽ  ആണ്  എന്ത്  ചെയ്യാൻ പറ്റും ജീവിതം അല്ലെ ജീവിച്ചു തന്നെ  തീർക്കണ്ടേ  ഞാൻ എപ്പോഴും വീക്ഷിക്കുമായിരുന്നു  തെരുവിൽ  ഭിക്ഷയാചിക്കുന്നവരെ 
നാളത്തേയ്ക്കായി ഒന്നും അവർ മാറ്റിവെയ്ക്കുനില്ല കിട്ടുന്നത്  കഴിക്കുന്നു  തോന്നിയ സ്ഥലത്തു അന്തിയുറങ്ങുന്നു .. ഞാൻ ഒന്നു ചിന്ദിക്കുന്നു ഇപ്പോൾ ഞാൻ എത്ര ഭാഗ്യവാൻ ആണ് എന്ന് ``!!
-- തുടരും 

അവധി കാലം

ഓരോ അവധിക്കാലവും 
പ്രിയപ്പെട്ട ഓരോ മാമ്പഴക്കാലവും 
കൂടി ആയിരുന്നു..

എൻ്റെ ബാല്യകാലമേ നീ എന്തിനാ എന്നിൽ നിന്നും ഇത്ര വേഗം അകന്നു പോയത് ...!!

കുട്ടികാലം
നിങ്ങള്ക് ഓര്‍മ്മയുണ്ടോ കഴിഞ്ഞുപോയ നമ്മുടെ കുട്ടികാലം.........................
ആ വഴികളിലുടെ നമുക്ക് ഒന്ന് നടന്നാലോ......................
പുസ്തകങ്ങളില്‍ മയില്‍‌പീലി ഒളിപ്പിച്ചു വെച്ചതും, അപ്പൂപ്പന്‍ താടി പറപ്പിച്ചു നടന്നതും, അങ്ങനെ......... .....അങ്ങനെ എന്തെല്ലാം നല്‍കി തന്നു ആ കുട്ടികാലം 
മഴകാലങ്ങളില്‍ വെള്ളം നിറയുമ്പോള്‍ പാടത്തും വരമ്പത്തും വെള്ളം തെറിപ്പിച്ചു നടന്നതും................
മഴ നനഞ്ഞും, വെള്ളങ്ങളില്‍ മറിഞ്ഞും നനഞ്ഞു കുളിച്ചു നടന്ന ആ കുട്ടികാലം എന്ത് രസമായിരുന്നു.
കൂട്ടുകാരുമൊത്ത് സ്കൂളില്‍ പോയതും, മരങ്ങളില്‍ കയറിയും, കിളികളെ പിടിച്ചും.............അങ്ങനെ പഠിച്ചു നടന്ന ആ കുട്ടികാലം മറക്കാന്‍ കഴിയുമോ?
കൂട്ടുകാരുമൊത്ത് പൂപറികാന്‍ പോയതും, തല്ലുകൂടിയതും, ഇണങ്ങിയും പിണങ്ങിയും നടന്ന ആ ബാല്യം ഇന്നുമെനിക് ഓര്‍മയില്‍ വരുന്നു. കഴിഞ്ഞു പോയ ആ കുട്ടികാലം ഒന്നുടെ വന്നിരുനെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.
തിരികെ വരില്ലെന്ന് തിരിച്ചറിഞ്ഞെങ്കിലും
മതിവരുനില്ലല്ലോ ആ ദിനങ്ങള്‍ ...........
ഒരുപാട് സ്വപ്നവും ഒത്തിരി മധുരവും
തന്നു നീ വേഗം മറഞ്ഞതെന്തേ...?
ആ നല്ല ബാല്യമേ.... സ്നേഹ സമ്മാനമേ.....
ഒര്മയിലെങ്കിലും നീ വരുമോ?
ഒരികലും തിരിച്ചു വരാത്ത കുട്ടികാലം.........
നാമേറെ ആഗ്രഹിക്കുന്ന ആ നല്ല കാലത്തിന്റെ ഓര്മകായി........
ഏതു ദുഖത്തിലും ആശ്വാസത്തിന്റെ തണലാകുന്ന ആ നല്ല “ബാല്യകാല ഓര്‍മ്മകള്‍”.................................!!

ഓർമ്മകളെ തേടി ..!!

മറവി ചിലപ്പോൾ മധുരം നൽകും...

അതുകൊണ്ട് മറന്നാലും മനം ഉരുകില്ല...

മധുരിക്കും ഓർമ്മകൾ തേടി വരും കാലം വരെ ... ... ...

Wednesday 12 July 2017

'അമ്മ അല്ലെങ്കിൽ ഉമ്മ എന്ന വാക്ക് ..!!

ഞാൻ എന്നു പറയുന്ന വ്യക്തിയുടെ ആരംഭവും അവസാനവും ഒരു പെണ്ണിൽ നിന്നും തന്നെയാണ്...
നന്ദി അമ്മ; സ്ത്രീ ജന്മ പുണ്യമേ ... ... ...

അന്നുംഇന്നും മായാതെമനസിൽ ചേർത്തുവച്ച ഒരുപിടി മധുരിക്കുംഓർമ്മകൾ !!


Tuesday 11 July 2017

ജീവിത ചിന്തകൾ .!!

പതിവുപോലെ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങാൻ വൈയ്ക്കിരുന്നു ഞാൻ വീട്ടിലേക്കു വരുന്നത് ബൈക്കിൽ  ആണ് കാരണം നേരം ഒരുപാടു ആയി കഴിഞ്ഞാൽ ബൈകിനു വരാൻ ആണ് സുഖം . അങ്ങനെ പതിവുപോലെ പാട്ട് പാടിയാണ് ബൈക്ക് ഓടിക്കുന്നത് . അങ്ങനെ  ആസ്വദിച്ചോണ്ടു  പോരുമ്പോൾ ഇരുട്ടിൽ ഇന്നും ഒരാൾ ബൈകിനു നിർത്തണം എന്ന ഭാവത്തിൽ എനിക്ക് നേരെ കയ്യ് കാണിച്ചു . ഞാൻ മനസിൽ ആലോചിച്ചു വണ്ടി നിർത്തണോ വേണ്ടേ എന്ന് പക്ഷേ ഞാൻ അറിയാതെ എൻ്റെ വിരൽ തുമ്പുകൾ വണ്ടി നിർത്തിയിരുന്നു ഞാൻ വാച്ചിൽ സമയം നോക്കി അർധരാത്രി 1 : 45  അപ്പോയെക്കും അയാൾ വണ്ടിയുടെ അടുത്ത് എത്തി നിറപുഞ്ചിരിയോടെ  അയാൾ എന്നെ  നോക്കി ഞാനും അതുപോലെ ചിരിക്കാൻ ശ്രമിച്ചു .അയാൾ വണ്ടിയിൽ കയറി കയ്യ്കൊണ്ടു കാണിച്ചു വണ്ടി എടുക്കാൻ ഞാൻ വണ്ടി എടുത്തു ,ഞാൻ അയാളോട് ചോദിച്ചു എങ്ങോട്ടാ സഹോദര ഞാൻ ഇടപ്പള്ളിക് ആണ് എന്ന് ഞാൻ പറഞ്ഞു അയാൾക്കു എന്നിട്ടും  ഒരു അനക്കവുമില്ല ,ഞാൻ പതിയെ വണ്ടിയുടെ കണ്ണാടി തിരിച്ചു അയാളുടെ നേർക്ആക്കി  അയാളുടെ മുഖഭാവം കാണാൻ ശ്രമിച്ചു . പക്ഷേ അപ്പോൾഎല്ലാം  അയാൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതായിട്ടു എനിക്ക് തോന്നിയ് അയാളുടെ കയ്യിൽ ഒരു സഞ്ചിയിൽ നിണ്ട രുപത്തിലുള്ള എന്തോ ഉണ്ടാർന്നു അത് എൻ്റെ ശരീരത്തിൽ കുത്തുണ്ടാർന്നു. ഒരു നിമിഷം ഞാൻ മനസിൽ ഉറപ്പിച്ചു ഇയാളുടെ കയ്യ് കൊണ്ട് മരിക്കാൻ ആയിരിക്കും എൻ്റെ വിധി .ഇയാളുടെ കയ്യിലുള്ളത് എന്തോ മൂർച്ചയുള്ള ആയുധം ആണ്, എൻ്റെ കുട്ടുകാർ പറയർ ഉണ്ട് രാത്രി വണ്ടിക്കു  കയ്യ് കാണിച്ചാൽ നിർത്തരുത്  അവർ കള്ളന്മാർ ആയിരിക്കും  എന്ന് ഇതെല്ലം കുടി എൻ്റെ മനസിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു . ഞാൻ വീണ്ടും ഇയാളെ കണ്ണാടിയിലൂടെ ശ്രദികാൻ  ശ്രമിച്ചു .ഞാൻ ഇടപ്പള്ളി എത്താൻ ആയി 
ഞാൻ ഇടപ്പള്ളി സിംഗിനെൽഇല്  വണ്ടി നിർത്തി അയാൾ താനെ ഇറങ്ങി 
ആംഗ്യഭാഷയിൽ കയ്യ്കൊണ്ടു കാണിച്ചു  thanks , safe  ride  എന്നും പറഞ്ഞു വിദൂരത്തേക്കു അയാൾ നടന്നു നീങ്ങി ആ സഞ്ചിയിൽ ഉണ്ടായിരുന്ന കുടയും പുറത്തു എടുത്ത് 

ഞാൻ ഒന്ന് ആലോചിച്ചു കുറച്ചു സമയത്തേക്കു ആണെങ്കിലും നല്ലൊരു മനുഷ്യനെപറ്റി  മോശമായ രീതിയിൽ ഞാൻ ചിന്തിച്ചു...ചിന്തയാണ് നമ്മളെ നയിക്കുന്നത് ..!!

കണ്ണുനീർ തുള്ളികൾ ..!!

മനസിൽ വീണുടഞ്ഞ ബിംബങ്ങളെ
എങ്ങോ മാഞ്ഞു പോയ സ്വപ്നങ്ങളെ\

എന്നിൽ ജീവൻ മാത്രം ബാക്കിയാക്കി
കണ്ണുനീർ എനിക്കു തന്നു നിങ്ങൾ എന്നും
കണ്ണുനീർ എന്നിക്കു തന്നു

വിധിയുടെ താളുകൾ ഓരോന്നായ് മറയുമ്പോൾ
വേദാന്തങ്ങൾ ഓരോന്നായ് ഉരുവിടുന്നോൾ
ഒന്നും കണ്ടില്ല നിങ്ങളൊരിക്കലും
എന്നെയറിഞ്ഞില്ല

വേദനയൊക്കെയും വിധിയായ് മാറിയപ്പോൾ
വിരഹങ്ങളൊക്കെയും വികാരങ്ങയായപ്പോൾ
ചിന്തകളൊക്കെയും ചിതാഭസ്മങ്ങളായ് എന്നെന്നും
ഈ ജീവിത പാതയിൽ ഞാൻ മാത്രമായ്
സന്തോഷമെന്നതു സന്താപമാക്കുന്ന
ഓർമ്മകൾ മാത്രമായ് എനിക്കെന്നും
തീരാ നഷ്ടങ്ങളായി

വിധിയുടെ വിഹാരമീ ജന്മത്തിൽ നിന്നും
മോചനമെന്നതു മിഥ്യയ ത്രെ
നാളെയൊരു ജന്മമുണ്ടെങ്കിലതു ഒരു
തുടർക്കഥയല്ലെന്നാരറിഞ്ഞു
എല്ലാം സഹിച്ചിടാം ഈ ജന്മമെന്തെന്നാൽ
ഇനിയുള്ളതെങ്കിലും ഒന്നു ജീവിക്കുവാൻ

Monday 10 July 2017

നഷ്ട്ടപ്രണയം ....!!!

ഞാൻ അവളോട് അത് തുറന്നു പറയാൻ പോകുവാണ് ഒരു പക്ഷേ ഞാൻ 

അത് തുറന്നു പറഞ്ഞാൽ അവൾ ഏത് രീതിയിൽ എന്തു വിചാരിക്കും എന്ന് 
വരില്ല കാർമേഘത്തിനു മഴയോടുള്ള പ്രണയം പോലെ മഴയ്ക്കു 

ഭൂമിയോടുള്ള പ്രണയം പോലെ എനിക്കും എനിക്കും അവളോട് തീരാ പ്രണയം ആണ് മയക്ക് ഭൂമിയോടുള്ള പ്രണയം ആണ് മഴയായ് ശക്തിയായി

 പെയ്യുന്നത് ഓരോ മഴത്തുള്ളികളും കോൺ ക്രീറ്റ്  തറകളിൽ തലതല്ലി കരഞ്ഞുകൊണ്ട്  ഭൂമിയോടുള്ള പ്രണയം പറയുന്നു എനിക്കും 

അവളോടുള്ളത് തീരാ പ്രണയം ആണ് ഞാൻ അത് പറയാതിരുന്നാൽ   എൻ്റെ ജീവിതത്തിൽ നഷ്ട്ട പ്രണയമായി മാറും എനിക്കും ഇഷ്ടമാണ് നിന്നെ 
കുന്നോളം...!!
മനുഷ്യരെ പറ്റി.വരുന്ന മഴക്കാലം ഒരു ഓര്‍മപ്പെടുത്തലാണ്.ചിലത് നഷ്ടപ്പെടുത്തിയാല്‍ തിരിച്ച് കിട്ടാന്‍ പ്രയാസമാണെന്ന്...!!!


എൻ്റെപ്രിയ സഹപാടിക്കു..!!

"ചിന്തകള്‍ ചിതറുമ്പോള്‍ .. തിരിച്ചറിവുകള്‍ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോള്‍; എന്റെ കൂട്ടുകാരീ നീ നിശബ്ദമായിരിക്കുക.."

ജീവിത യാത്ര ..!!

അടച്ചിട്ട മതിൽകെട്ടിനുള്ളിൽ  ഇരുന്നു  പഠിക്കാൻ ജീവിതം ഒരു പാഠപുസ്തകം അല്ല.. !!
പാറി പറന്നു നടന്നു കണ്ടറിഞ്ഞു  അനുഭവിക്കേണ്ട നേർക്കാഴ്ചയാണ് ജീവിതം..!!




Sunday 9 July 2017

ഞാൻ ..!!

ഞാൻ അജാസ് എന്റെമനസ്സിൽ വരുന്ന എന്റെ 
ഓർമ്മകൾ ഞാൻ എന്‍റെ വിരൽ തുമ്പിലൂടെ 
എഴുതുന്നു അത് കവിതയാകാം കഥയാകാം..!!

ജീവിത യാത്ര ..!!

പതിയെ പതിയെ ഒറ്റക്ആകണം പിന്നെ ആരുടെയെങ്കിലും ഉള്ളില്

അൽപം നീറ്റല് ബാക്കി വെച്ച്

അനന്തമായ മയക്കത്തിലേക്ക്

അടർന്നു വീഴണം...  ഇലകൾ  വീഴുന്നത് പോലെ

എന്‍റെ പ്രിയപെട്ട ചങ്ങായിക്

ഒരുപാട് ചങ്ങായിമാരെ ഇണ്ടാക്കാൻ പഠിചു പക്ഷെ ഇതുവരെ ഒരു പെണ്ണിനെ സ്വന്തമാക്കാൻ പഠിചില്ല
ചിലപ്പോ വഞ്ചിക്കുന്ന പെണ്ണിനെക്കാൾ നല്ലത് ചങ്ക് പറിചു തരുന്ന ചങ്ങായിമാരായത് കൊണ്ടാകാo..!!
Add caption

അന്ന് പോകാൻ മടിച്ചു ഇന്ന് പോകാൻ കൊതിക്കുന്നു ..!

എന്റെ വിദ്യാലയം ജീവിതത്തിലെ ആദ്യ അക്ഷരങ്ങൾ കുറിക്കാൻ  വേണ്ടി ഞാൻ  കരഞ്ഞു കൊണ്ട് ഞാൻ എന്റെ  വിദ്യാലതിന്റെ പടികൾ ചവിട്ടുന്നത് . ആ ദിവസം എന്നെ അവിടെ കൊണ്ടുവന്നു ആക്കിയത് എന്റെ ഉമ്മയാണ് എനെ പറഞ്ഞു പറ്റിച്ചോണ്ടു പോയത് ഉമ്മയും മോന്റെ ഒപ്പം പഠിക്കാൻ ഇരിക്കും എന്നിട്ടു എനെ പറ്റിച്ചു . ചിന്നമ്മ ടീച്ചർ  വന്നു എന്റെ കയ്യ് പിടിച്ചു  ക്ലാസിലേക്കു നടന്നു .നിറകണ്ണുകളോടെ  ഞാൻ ഉമ്മയെ നോക്കി വാവിട്ടു കരഞ്ഞു പക്ഷെ ഒരു രക്ഷയും ഉണ്ടായില്ല ചിന്നമ്മ ടീച്ചർ എനെ കൊണ്ട് പോയി ഒരു  ആദ്യ ബെഞ്ചിൽ ഇരുത്തി എനെ പോലെ എല്ലാ പിള്ളേരും തകർത്ത കരയുന്നുണ്ടാർന്നു  അന്നൊരു കൂട്ടക്കരച്ചിൽ ദിവസം ആയിരുന്നു ഉമ്മ എനെ പറ്റിച്ചു സ്ഥലം വിട്ടിരുന്നു അപോകും അങ്ങനെ ദിവസങ്ങൾ കടന്നു പോയി എന്റെ കരിച്ചിലും കുറഞ്ഞു വന്നു .പിന്നീട് കരഞ്ഞുകൊണ്ട്  ഇറങ്ങേണ്ടി വന്നതും ആ വിദ്യാല പടികളിൽ  നിന്നും ആണ് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നാണ് എന്റെ  അല്ല നമ്മടെ എല്ലാരുടേം ജീവിതത്തിൽ ....!!!!

ഓർമ്മയിൽ ഇന്നും

തിരിച്ചു  കിട്ടാത്ത എന്റെ  ഓർമ്മകൾ.. 

 ഓർമ്മയിലെ എൻ്റെ നാട് .. ഇതാണു ഞാൻ പറഞ്ഞ ഞങ്ങളുടെ  സ്വന്തം ചേരാനെല്ലോർ ഫെറി . അല്ല ഇത് ഞിങ്ങളുടെതുമാണ് ജീവിതത്തിൽ എന്നൊക്കയോ സന്ദോഷം...