Tuesday 11 July 2017

ജീവിത ചിന്തകൾ .!!

പതിവുപോലെ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങാൻ വൈയ്ക്കിരുന്നു ഞാൻ വീട്ടിലേക്കു വരുന്നത് ബൈക്കിൽ  ആണ് കാരണം നേരം ഒരുപാടു ആയി കഴിഞ്ഞാൽ ബൈകിനു വരാൻ ആണ് സുഖം . അങ്ങനെ പതിവുപോലെ പാട്ട് പാടിയാണ് ബൈക്ക് ഓടിക്കുന്നത് . അങ്ങനെ  ആസ്വദിച്ചോണ്ടു  പോരുമ്പോൾ ഇരുട്ടിൽ ഇന്നും ഒരാൾ ബൈകിനു നിർത്തണം എന്ന ഭാവത്തിൽ എനിക്ക് നേരെ കയ്യ് കാണിച്ചു . ഞാൻ മനസിൽ ആലോചിച്ചു വണ്ടി നിർത്തണോ വേണ്ടേ എന്ന് പക്ഷേ ഞാൻ അറിയാതെ എൻ്റെ വിരൽ തുമ്പുകൾ വണ്ടി നിർത്തിയിരുന്നു ഞാൻ വാച്ചിൽ സമയം നോക്കി അർധരാത്രി 1 : 45  അപ്പോയെക്കും അയാൾ വണ്ടിയുടെ അടുത്ത് എത്തി നിറപുഞ്ചിരിയോടെ  അയാൾ എന്നെ  നോക്കി ഞാനും അതുപോലെ ചിരിക്കാൻ ശ്രമിച്ചു .അയാൾ വണ്ടിയിൽ കയറി കയ്യ്കൊണ്ടു കാണിച്ചു വണ്ടി എടുക്കാൻ ഞാൻ വണ്ടി എടുത്തു ,ഞാൻ അയാളോട് ചോദിച്ചു എങ്ങോട്ടാ സഹോദര ഞാൻ ഇടപ്പള്ളിക് ആണ് എന്ന് ഞാൻ പറഞ്ഞു അയാൾക്കു എന്നിട്ടും  ഒരു അനക്കവുമില്ല ,ഞാൻ പതിയെ വണ്ടിയുടെ കണ്ണാടി തിരിച്ചു അയാളുടെ നേർക്ആക്കി  അയാളുടെ മുഖഭാവം കാണാൻ ശ്രമിച്ചു . പക്ഷേ അപ്പോൾഎല്ലാം  അയാൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതായിട്ടു എനിക്ക് തോന്നിയ് അയാളുടെ കയ്യിൽ ഒരു സഞ്ചിയിൽ നിണ്ട രുപത്തിലുള്ള എന്തോ ഉണ്ടാർന്നു അത് എൻ്റെ ശരീരത്തിൽ കുത്തുണ്ടാർന്നു. ഒരു നിമിഷം ഞാൻ മനസിൽ ഉറപ്പിച്ചു ഇയാളുടെ കയ്യ് കൊണ്ട് മരിക്കാൻ ആയിരിക്കും എൻ്റെ വിധി .ഇയാളുടെ കയ്യിലുള്ളത് എന്തോ മൂർച്ചയുള്ള ആയുധം ആണ്, എൻ്റെ കുട്ടുകാർ പറയർ ഉണ്ട് രാത്രി വണ്ടിക്കു  കയ്യ് കാണിച്ചാൽ നിർത്തരുത്  അവർ കള്ളന്മാർ ആയിരിക്കും  എന്ന് ഇതെല്ലം കുടി എൻ്റെ മനസിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു . ഞാൻ വീണ്ടും ഇയാളെ കണ്ണാടിയിലൂടെ ശ്രദികാൻ  ശ്രമിച്ചു .ഞാൻ ഇടപ്പള്ളി എത്താൻ ആയി 
ഞാൻ ഇടപ്പള്ളി സിംഗിനെൽഇല്  വണ്ടി നിർത്തി അയാൾ താനെ ഇറങ്ങി 
ആംഗ്യഭാഷയിൽ കയ്യ്കൊണ്ടു കാണിച്ചു  thanks , safe  ride  എന്നും പറഞ്ഞു വിദൂരത്തേക്കു അയാൾ നടന്നു നീങ്ങി ആ സഞ്ചിയിൽ ഉണ്ടായിരുന്ന കുടയും പുറത്തു എടുത്ത് 

ഞാൻ ഒന്ന് ആലോചിച്ചു കുറച്ചു സമയത്തേക്കു ആണെങ്കിലും നല്ലൊരു മനുഷ്യനെപറ്റി  മോശമായ രീതിയിൽ ഞാൻ ചിന്തിച്ചു...ചിന്തയാണ് നമ്മളെ നയിക്കുന്നത് ..!!

കണ്ണുനീർ തുള്ളികൾ ..!!

മനസിൽ വീണുടഞ്ഞ ബിംബങ്ങളെ
എങ്ങോ മാഞ്ഞു പോയ സ്വപ്നങ്ങളെ\

എന്നിൽ ജീവൻ മാത്രം ബാക്കിയാക്കി
കണ്ണുനീർ എനിക്കു തന്നു നിങ്ങൾ എന്നും
കണ്ണുനീർ എന്നിക്കു തന്നു

വിധിയുടെ താളുകൾ ഓരോന്നായ് മറയുമ്പോൾ
വേദാന്തങ്ങൾ ഓരോന്നായ് ഉരുവിടുന്നോൾ
ഒന്നും കണ്ടില്ല നിങ്ങളൊരിക്കലും
എന്നെയറിഞ്ഞില്ല

വേദനയൊക്കെയും വിധിയായ് മാറിയപ്പോൾ
വിരഹങ്ങളൊക്കെയും വികാരങ്ങയായപ്പോൾ
ചിന്തകളൊക്കെയും ചിതാഭസ്മങ്ങളായ് എന്നെന്നും
ഈ ജീവിത പാതയിൽ ഞാൻ മാത്രമായ്
സന്തോഷമെന്നതു സന്താപമാക്കുന്ന
ഓർമ്മകൾ മാത്രമായ് എനിക്കെന്നും
തീരാ നഷ്ടങ്ങളായി

വിധിയുടെ വിഹാരമീ ജന്മത്തിൽ നിന്നും
മോചനമെന്നതു മിഥ്യയ ത്രെ
നാളെയൊരു ജന്മമുണ്ടെങ്കിലതു ഒരു
തുടർക്കഥയല്ലെന്നാരറിഞ്ഞു
എല്ലാം സഹിച്ചിടാം ഈ ജന്മമെന്തെന്നാൽ
ഇനിയുള്ളതെങ്കിലും ഒന്നു ജീവിക്കുവാൻ

 ഓർമ്മയിലെ എൻ്റെ നാട് .. ഇതാണു ഞാൻ പറഞ്ഞ ഞങ്ങളുടെ  സ്വന്തം ചേരാനെല്ലോർ ഫെറി . അല്ല ഇത് ഞിങ്ങളുടെതുമാണ് ജീവിതത്തിൽ എന്നൊക്കയോ സന്ദോഷം...