Saturday 29 December 2018


 ഓർമ്മയിലെ എൻ്റെ നാട് ..

Image result for cheranelloor ferry


ഇതാണു ഞാൻ പറഞ്ഞ ഞങ്ങളുടെ  സ്വന്തം ചേരാനെല്ലോർ ഫെറി .
അല്ല ഇത് ഞിങ്ങളുടെതുമാണ് ജീവിതത്തിൽ എന്നൊക്കയോ സന്ദോഷം  സങ്കടവും വന്നിട്ടുണ്ടോ അന്നൊക്കെ ഞാൻ ഞാൻ ഇവിടെ വന്നിട്ടുണ്ട്  ഒറ്റക്കു അങ്ങനെ ഇരിക്കും  കായലിന്റെ  മനോഹാരിതയും ചെറിയ തോണികൾ പോകുമ്പോൾ ഉണ്ടാകുന്ന കായലിന്റെ ഓളത്തിന്റെ ശബ്ദവും എല്ലാം മനസിന്‌ നല്ലയൊരു കുളിർമ്മ നൽകുമായിരുന്ന് . ഞാൻ മിക്കവാറും രാത്രീയിൽ ആണ് ഇവിടെ വന്നിരിക്കാറുള്ളത് ഒരു സിഗററ്റെ കത്തിച്ചു പിടിച്ചു അങ്ങനെ ഇരിക്കും തോന്നുന്ന സമയംവരെ . ജീവിതത്തിൽ കഴിഞ്ഞുപോയ മധുരമാർന്ന ചില ഓർമ്മകളിലൂടെ  അങ്ങനെ കണ്ടനുപോയി കൊണ്ടിരിക്കും അങ്ങനെ അവിടെന്ന് തിരിച്ചു പോരുന്ന സമയത്തു നല്ല ചിന്തകളെ മനസിൽ ഉറപ്പിച്ചു ചീത്ത ചിന്തകളെ ഞാൻ ഒരു ചാക്കിൽ ആക്കി കായലിൽ ഒഴുക്കിൽ വിടുമായിരുന്നു ഞാൻ.....!!!!!!

Tuesday 5 September 2017

അറിവിൻ്റെ ലോകം....

അറിവിൻ്റെ  ലോകം തുറന്നുതന്ന  എനെ ഞാൻ  ആക്കിമാറ്റിയ ജീവിതത്തിലെ ആദ്യ  അക്ഷരങ്ങൾകുറിക്കാനും ജീവിതത്തിലേക്കു കൈയ്‌പിടിച്ചു ഉയർത്താനും..

ഒരു  സഹപാഠിയെ പോലെ എൻ്റെകൂടെ  നിന്ന എൻ്റെ പ്രിയ  എല്ലാ അദ്യാപകർക്കും നന്ദിയുടെ ഒരായിരം  പൂച്ചെണ്ടുകൾ..... 

Wednesday 30 August 2017

ജീവിതത്തിലൂടെ ഇങ്ങനെ പാറിപ്പറന്നു  നടക്കാൻ എന്തൊരു നല്ല രസം     ആണ് അല്ലെ..

ജീവിതത്തിൽ ചിലരെയൊക്കെ  കണ്ടുമുട്ടുന്നത് ഇതുപോലെ   
പാറിപ്പറന്നു ജീവിതത്തെ  വെറുക്കാതെ ജീവിതം  എന്ന   ലഹരിയെ മനസിൽ   കൊണ്ടുനടക്കുന്നവർക്കു മാത്രം സ്വന്തം.

ഒരിക്കൽ  മരിച്ചു മണ്ണോടു  ചേറും  എന്ന്  അറിയാം  എന്നാലും ജീവിത്തോടുള്ള  ഗാഢമായ  പ്രണയം ..

അവസാനത്തിൽ  ജീവിതവും  നമ്മെ  കബളിപ്പിച്ചു  കടന്നു കളയും   ഒരു   പക്ഷിയെ  പോലെ  പറന്നു  അകലേക്ക് ...!!!

Tuesday 29 August 2017

ഓർക്കുക....

 മനുഷ്യൻ അഹങ്കാരത്തോടെ പറഞ്ഞു. "എന്ത് വിലകൊടുത്തും ഞാനാ മണ്ണ്  സ്വന്തമാക്കും".

അപ്പോള്‍ മണ്ണ് വിനയത്തോടെ പറഞ്ഞു. " ഒരു വിലയും കൊടുക്കാതെ തന്നെ നിന്നെ ഞാനും സ്വന്തമാക്കും"

കാല് കൊണ്ട് നീ എത്ര  ചവിട്ടിഅരച്ചിട്ടും മിണ്ടാതിരുന്നതു ..
ഒരു നാൾ  നിനക്ക് മുകളിൽ ഞാൻ വരും എന്നുറപ്പുള്ളതു കൊണ്ടാണ് ....                            

    എന്ന്  ..മണ്ണ്

Monday 31 July 2017

അവസാന വാക്കുകൾ ..!!





ഹായ്  പാത്തു .....

ഇത് ഞാൻ ആണ്   മരണത്തിലേക്കു  കാലുകൾ  വക്കാൻ പോകുന്ന നിൻറെ സ്വന്തം ഇക്ക  മരിക്കുന്നതിൽ  എനിക്ക് പേടിയില്ല  കാരണം അത് നിനക്കു വേണ്ടിയാണു , നീ പേടിക്കണ്ട പെട്ടന്നു  നിന്റെ ഓർമ്മകൾ ഒരിക്കൽ കുടി  എന്നിലേക്കു കടന്നു വന്നു  അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കത്ത് എഴുതുന്നത് . തെറ്റ്ആയിപോയെങ്കിൽ  എന്നോട്  ക്ഷമിക്കു.....സോറി 


നിനക്കു സുഖമാണ്എന്നുകരുതുന്നു ചിലപ്പോളൊക്കെ  നിന്നെ ശെരിക്കും മിസ് ചെയ്യാറുണ്ട് ഒന്ന് കാണാൻ  തോന്നാറുണ്ട് ഒരുപാടു തവണ  സംസാരിക്കാൻ  കൊതിച്ചിട്ടുണ്ട് ഈ മൗനം അവസാനിപ്പിക്കുവാൻ വേണ്ടി പക്ഷെ എന്തോ എവിടെയൊക്കെയോ  ഒരു തടസം 

എനിക്ക് മാത്രം അറിയാവുന്ന ശെരികൾ ആയിരുന്നു ഈ മൗനം

എങ്കിലും സാരമില്ല പത്തു  എനിക്കു ഇപ്പോൾ  ഈ മൗനം ഒരുതരം  ലഹരിയാണ്  സത്യം പറഞ്ഞാൽ ആദ്യമൊക്കെ വലിയ വേദനയായിരുന്നു പിനീട് ഈ  മൗനം എനിക്ഒരുത്തരം  ലഹരിയായിമാറി ഇപ്പോൾ ഞാൻ ആ ലഹരി ശെരിക്കും ആസ്വദിക്കുന്നദ് 


കാരണം ഇപ്പോഴാണ് ഞാൻ നിന്നെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. നീ എന്നെ വിട്ട് അകന്ന നിമിഷം ഞാനറിഞ്ഞു നീ എനിക്ക് ആരായിരുന്നു വെന്ന്..! 

കടന്ന് പോകുന്ന കാലങ്ങൾ ഓർമ്മകളുടെ കൂട്ട് പിടിച്ച് വീണ്ടും ഒന്ന് തിരിച്ച് നടക്കാൻ തുടങ്ങുമ്പോൾ ആ മൗനത്തിന് ഒരുപക്ഷെ മധുരം കൂടുമായിരിക്കും അല്ലേ പത്തു ..?



ഞാൻ ഇ മരിക്കുന്നതിന്  മുമ്പ് ആണ്  നിന്നെ മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് വെറുതെയല്ല കാരണം ഇപ്പോൾ മുതലാണ്  ഞാൻ  നിന്നെ ശരിക്കും തിരിച്ചറിഞ്ഞ് തുടങ്ങിയത് ... ... ...

എന്ന് സ്വന്തം ഇക്ക ......

Saturday 22 July 2017

ക്രിസ്ത്യാനി പ്രണയിച്ച ഉമ്മച്ചിക്കുട്ടി ...!!!

അന്നു ഒരു നല്ല മഞ്ഞുള്ള രാത്രി ആയിരുന്നു പതിവുപോലെ ഞാൻ അന്നും അവളുടെ  ഫോൺ കാൾ  കാത്തിരുന്നു  
ഇതുപോലുള്ള ഒരു മഞ്ഞുപെയ്യുന്ന രാത്രിയിൽ ആണ് എനിക്ക് അവൾ  വാക്ക് തന്നത് എൻ്റെ ശരീരത്തിൽ ജീവൻ ഉണ്ടേൽ  എനെ ജീവന് തുല്യം സ്നേഹിക്കുന്ന ഇക്കയെയായിരിക്കും കല്യാണം  കഴിക്കുന്നത്  എന്ന് .
ഇ വാക്കിന്റെ പേരിൽ ആണ് ഞാൻ ഇനിയും ഇങ്ങനെ   ഇ മഞ്ഞുള്ള രാത്രിയിൽ ഫോണും നോക്കികൊണ്ടിരിക്കുന്നത് 
നിങ്ങൾക്കു അറിയോ എൻ്റെ പ്രണയം തുടങ്ങുന്നത് എവിടെ  വച്ചു ആണ് എന്ന് 
ഞാൻ ആദ്യമായി ഇവളെ കാണുന്നത് എൻ്റെ ഡിഗ്രി പഠനത്തിന് ഇടയിൽ വച്ച് ആണ് . ഞാൻ അങ്ങനെ ഒരു പെണ്ണിൻ്റെ മുഖത്തും നോക്കാറില്ല കാരണം  എനിക്ക് ആ ഒരു നോട്ടം ആവശ്യമില്ല  എന്ന് തോന്നിയ് കൊണ്ട് ആണ് .   അങ്ങനെ ഇരിക്കെ കോളേജിൽ ആർട്സ്  പ്രോഗ്രാം വന്നു ഞാൻ ദ്യമായി ആണ് ഞാൻ അവളെ കാണുന്നത് .
ശേരികും പറഞ്ഞാൽ എനിക്ക് ഇ ആർട്സ്  പരിപാടിക്കു ഒന്നും എനിക്ക് താല്പര്യമില്ലാർന്നു  എൻ്റെ അടുത്ത കൂട്ടുകാരൻ വിളിച്ചതുകൊണ്ടാ ഞാൻ പരുപാടി കാണാൻ തന്നെ വന്നത് . അന്നു ഞാനും അവനും പരുപാടി കാണുവാൻ ഇരുന്നത്  മുൻനിരയിൽ ആയിരുന്നു .ഞാൻ ഇരുന്ന നിരയിലെ എതിർ ഭാഗത്തുള്ള നിരയിൽ ആയിരുന്നു അവളും ഇരുന്നത്. ഞാൻ അവളെ ഒന്നു ശ്രദിച്ചു നല്ല  ഉമ്മച്ചികുട്ടിയുടെ മൊഞ്ചായിരുന്നു അവൾക്കു .നല്ല വെള്ളാരം കണ്ണുകളും .മുല്ല മുട്ട് പോലുള്ള മൂക്കുമായിരുന്നു .അങ്ങനെ  ഞാൻ അവളെ ഒരുപാടു  ശ്രദിച്ചു അവളുടെ കുപ്പിവള കിലുങ്ങുന്നത് പോലുള്ള  ശബ്‌ദവും എല്ലാം .പക്ഷേ അവൾ എന്നെ  ശ്രദിക്കുന്നത്  പോലും ഉണ്ടായിരുന്നില്ല  അങ്ങനെ ആർട്സ് പരിപാടികൾ എല്ലാം കഴിഞ്ഞു . ഞാൻ വീട്ടിലേക്കു പോന്നു . നടക്കുന്ന വഴിയിലും എല്ലാം ഇവളെ കുറിച്ചുള്ള ഓർമ്മകൾ  ഇങ്ങനെ മനസ്സിൽ വന്നുകൊണ്ടേ ഇരുന്നു . ഞാൻ ആലോചിച്ചു ഞാനും ഇനി പ്രണയത്തിൽ അകപെടുമോ എന്ന് . ഇനി കോളേജ് രണ്ടു ദിവസം കഴിഞ്ഞിട്ടേ ഉള്ളു .എനിക്ക് അതുവരെ പിടിച്ചു നിൽക്കാനുള്ള മനക്കരുത്തു ഇല്ലാർന്നു .എന്നെ അറിയാത്ത എൻ്റെ പ്രണയിനിയെ കണ്ടെത്താനുള്ള തിടുക്കത്തിൽ ആണ് ഞാൻ ഇപ്പോൾ. അങ്ങനെ ഒരു വിധത്തിൽ ഞാൻ രണ്ടു ദിവസം തള്ളി നീക്കി , അന്ന് രാവിലെ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ അടുക്കളയിൽ നിന്നും 'അമ്മ ഇങ്ങനെ പറയുണ്ടാർന്നു ഇന്ന് നേരത്തെ ആണല്ലോ എന്താ  വിശേഷം ഇന്ന്. അമ്മയുടെ ചോദ്യത്തിന്  എനിക്ക് മറുപടി ഒന്നും കൊടുക്കാൻ ഉണ്ടായിരുന്നില്ല . അങ്ങനെ ഞാൻ ഒരു വിധത്തിൽ കോളേജിൽ എത്തി ,അവളെ ഞാൻ കണ്ടു പിടിച്ചു ആ  ഉമ്മച്ചികുട്ടിയുടെ പേര് ചോദിച്ചു അവൾപറഞ്ഞു ഇളം പുഞ്ചിരിയോടെ   പത്തുകുട്ടി എന്ന് . അങ്ങനെ ഞാൻ അവളെ പരിചയപെട്ടു  എനിക്ക് പെൺപിള്ളേർ ആയിട്ടു സംസാരിച്ചു  ശീലം ഒന്നുമില്ല അതുകൊണ്ടു ഞാൻ എൻ്റെ കൂട്ടുകാരനെ കൊണ്ട്  പോകുമായിരുന്നു  ഒരു ബലത്തിന് വേണ്ടി _

ഭാഗം 2:-


അവസാനം നങ്ങൾ ഒറ്റക്കായി സംസാരവും കളിയും ചിരിയുമെല്ലാം

എനെ ഇക്ക എന്നായിരുന്നു അവൾ വിളിച്ചിരുന്നത് ആ വിളികേൾക്കുമ്പോൾ തന്നേയ് മനസിന് വല്ലാത്തൊരു  സുഖം ആയിരുന്നു  .എൻ്റെ  ജീവിതത്തിൽ ഞാൻ അത്രയരെ സന്ധോഷിച്ചത് അപ്പോൾ ആയിരുന്നു അങ്ങനെ ഒരുപാടു നാളുകൾ കടന്നു പോയി ജീവിതത്തിലെ ചില നല്ല മുഹൂർത്തങ്ങൾ .എനിട്ടും എനിക്ക് ആ ഉമ്മച്ചി കുട്ടിയോട്  എൻ്റെ പ്രണയം തുറന്നു പറയാൻ കഴിഞ്ഞിരുന്നില്ല  . അതു പറയാൻ എനിക്ക് അത്ര ധൈര്യമിലർന്നു  .കാരണം  ഞാൻ ഒരു ക്രിസ്താനി  ആണ് അവൾ മുസ്ലിമും  ഞാൻ ഇത് പറഞ്ഞാൽ അവൾ അത് ഏതുരീതിയിൽ എടുക്കും എന്ന് അറിയില്ല . അങ്ങനെ നാളുകൾ കടന്നു പോയി എൻ്റെ ഡിഗ്രി പഠനം പൂർത്തിയാകർ ആയി ഇനി കോളേജ്  ലൈഫ് തീരാൻ ആഴ്ചകൾ മാത്രം എനിക്ക് ഈ കോളേജ് ലൈഫ് നഷ്ടം ആകും ഇനി  അതുപോലെ അവളെയും നഷ്ടം ആകുമോ എന്നുള്ള എൻ്റെ പേടി മനസിനെ വല്ലാതെ കുത്തി നോവിച്ചോണ്ടിരുന്നു  . അങ്ങനെ ഞാൻ ഒന്നു  തീരുമാനിച്ചു  എന്തായാലും ഇത് തുറന്നുപറയണം എന്ന് .പിറ്റേന്  രാവിലെ ഞാൻ അവളെ  ലൈബ്രറിയിലേക്ക്  വിളിച്ചു അവൾ  വന്നു .എൻ്റെ മുൻപിൽ നിന്നു കൊണ്ട് ചോദിച്ചു എന്താ ഇക്ക വിളിച്ചത് എനെ .ഞാൻ എൻ്റെ മനസിൽ ഉള്ളത് പറയാൻ തുടങ്ങാൻ  ശ്രമിച്ചു പക്ഷേ എൻ്റെ ചുണ്ടുകൾ നിശ്ചലമായി നിന്നുപോയി ,ആകേ വിയർത്തുപോയി  അവളുടെ ആ മുഖത്തേക്കു നോക്കിട്ടു  ഒന്നും പറയാൻ തോന്നിയില്ല .  ഒരു നിമിഷം മനസ്സിൽ പറഞ്ഞു  കർത്താവേ ഞാൻ ഇത് പറഞ്ഞാൽ ഇവളെ എനിക്ക് നഷ്ടം ആകുമോ .ഞാൻ മെല്ലെ  ചുണ്ടുകൾ അനക്കി പറയാൻ തുടങ്ങി  പത്തുകുട്ടി  എനിക്ക് മോളെ ഇഷ്ട ആണ് കല്യാണം  കഴിക്കാൻ ആഗ്രഹമുണ്ട്  എന്ന് ഞാൻ ഒറ്റ  ശ്വസത്തിൽ പറഞ്ഞു ,ഞാൻ അതു പറഞ്ഞു കഴിഞ്ഞതും അവളുടെ മുഖത്തുള്ള ഭാവ വ്യത്യാസം ഞാൻ ശ്രദിച്ചു ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു ഞാനും അവളും ഒരുനിമിഷം. പതിയെ താഴ്ന്ന ശബ്ദത്തിൽ അവൾ പറഞ്ഞു മ്മ്മ് എന്ന് .വേറെ ഒന്നും പറഞ്ഞില്ല തിരിഞ്ഞു  ഒറ്റയോട്ടമായിരുന്നു ....!

ഭാഗം 3:-

പിനീട് ഞാൻ അവളെ കാണുവാൻ ഒരുപാടു ശ്രമിച്ചു പക്ഷെ അവൾ എന്നിൽ നിന്നും വഴി മാറി  മുഖം തിരിച്ചു നടക്കുമായിരുന്നു ,ഞാൻ ഒരുപാടു ശ്രമിച്ചു ഒന്നു കാണാൻ ഒന്നു മിണ്ടാൻ പക്ഷേ അത് ഒന്നും പ്രവർത്തികം ആക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല .എൻ്റെ മനസ് അകെ  താളം തെറ്റി .ചിലപ്പോൾ  എല്ലാം ഞാൻ ആലോചിക്കുമായിരുന്നു ഇഷ്ടം ആണ് എന്ന് പറയുന്നത് വലിയ  തെറ്റ് ആണോ എന്ന്  .അങ്ങനെ എൻ്റെ ഡിഗ്രി പരീക്ഷയുടെ  അവസാന ദിവസം ,നങ്ങൾ തമ്മിൽ യാഥർഷികമായി കണ്ടുമുട്ടി .ഞാൻ അവളുടെ മുഖത്തേക്കുനോക്കി എനിക്ക് എന്താ എന്ന് അറിയില്ല  അവളുടെ മൊഞ്ചു വല്ലാതെ  കുടിയതായി എനിക്ക്  തോന്നിയ് . ഞാൻ അവളോട് ചോദിച്ചു  നീ എന്തിനാ എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നത് . ഞാൻ അന്ന് കുറച്ചു ദേഷ്യത്തിൽ ആയിരുന്നു .അത് അവൾക്കും മനസിലായിരുന്നു എന്ന് എനിക്ക് തോന്നിയ്. താഴ്ന്ന  ശബ്ദത്തിൽ  അവൾ പറഞ്ഞു ഒന്നുമില്ല ഇക്ക ...
ഞാൻ വീണ്ടും അവളോട് ചോദിച്ചു  നമ്മൾ തമ്മിൽ എന്ത് എങ്കിലും പ്രശ്‌നം ഉണ്ടോ ?  അല്പം ചുളുങ്ങിയ മുഖത്തോടെ അവൾ പറഞ്ഞു  ഇല്ല എന്ന് .
നിന്റെ സംസാരവും  മുഖ ഭാവവും എല്ലാം കണ്ടിട്ട്  എനിക്ക് എന്തോ  അങ്ങനെ തോനുന്നു. ഞാൻ അവളോട് ചോദിച്ചു ഒരാളെ ഇഷ്ടം  ആണ് എന്ന് പറയുന്നത് വലിയ തെറ്റ് ആണോ . അവൾ ഒന്നും മിണ്ടാതെ ഇങ്ങനെ നില്ക്കുവണ് .പിനീട് ഞാൻ ഒന്നും മിണ്ടാൻ നിൽക്കാതെ തിരിഞ്ഞു നടന്നു . പെട്ടന്  പുറകിൽനിന്നും അവൾ  എനെ വിളിച്ചു ഇക്കാ ഒന്നു നില്ക്കു എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് . ശെരിക്കും പറഞ്ഞാൽ ആ വിളി കേട്ടാൽ ആരും നിന്നും പോകും  അവളുടെ ആ ഇക്ക എന്ന  വിളിയിൽ  ഒരു പ്രണയത്തിന്റെ  അഭാവം  ഞാൻ കണ്ടു .അങ്ങനെ ഞാൻ അവളുടെ അടുത്തതേയ്ക്കു ചെന്നു  അവൾ എൻ്റെ ...

ഭാഗം 4:-

കയ്യിൽ പിടിച്ചോണ്ട് പറഞ്ഞു എനിക്ക് ഇക്കയെ ഒരുപാടു ഇഷ്ടമാണ് . അതുകഴിഞ്ഞു അവൾ ഒന്നുകൂടെ പറഞ്ഞു .  ഞാൻ മാത്രം  ഇക്കയെ ഇഷ്ടപെട്ടത് കൊണ്ട് കാര്യമില്ല ,നമ്മൾ വെറുതെ ആഗ്രഹിച്ചത് കൊണ്ട് മാത്രം കാര്യമില്ല . ഇക്കയോടുള്ള  ജീവിതം ആഗ്രഹിച്ചിട്ട്  അത്  എനിക്ക് കിട്ടാതെ പോയാൽ  ഒരിക്കലും  എനിക്ക് ഈ ലോകത്തു  ജീവിക്കാൻ പറ്റില്ല ,ഒരുപക്ഷേ ഞാനും അങ്ങനെ ചിന്ദിച്ചിട്ടുണ്ട് .പിനീട് നങ്ങൾ കൂടുതൽ അടുത്ത് ദിവസവും കാണുവാൻ എല്ലാം തുടങ്ങി ഒരുദിവസം കണ്ടില്ലെങ്കിൽ അവൾക്കു പരാതിയായി പരിഭവം ആയി .അങനെ ഇണക്കവും പിണക്കവുമായി കുറേനാൾ നങ്ങൾ ജീവിച്ചു ഓരോ ദിവസവും കടന്നു പോകുന്തോറും അവളുടെ മൊഞ്ചു കുടിക്കുടി വന്നു .അങ്ങനെയിരിക്കെ  അവളുടെ  വാപ്പ  അവളെയും  അവളുടെ കുടുംബത്തെയും  ദുബായിലേക്കു  ക്ഷണിക്കുന്നത് . അവിടെ ആയിരുന്നു  അവളുടെ വാപ്പ ജോലി ചെയ്തിരുന്നത്  അവിടത്തെ  ബിസിനസ്  എല്ലാം നോക്കി നടത്താൻ  ഒരാൾ വേണം അതിനു വേണ്ടിയാണു  അവളെയും കൊണ്ട് പോകുന്നത് . അങ്ങനെ  അവൾക്കും പോകേണ്ടി വന്നു ഒരുപാടു  വാശി പിടിച്ചു  ഒരുപാടു കരഞ്ഞു  എന്നിട്ടും ഒരു പ്രയോജനവും  ഉണ്ടായില്ല .അവസാനമായി ഞാൻ അവളെ കണ്ടു എൻ്റെ മൊബൈൽ നമ്പർ കൊടുത്തു സംസാരിക്കണം എന്ന്  തോന്നുമ്പോൾ എല്ലാം എന്നെ വിളികാം കേട്ടോ അവൾ മറുപടി ഒന്നും പറഞ്ഞില്ല ആ മുഖത്തു വേർപാടിന്റെ വേദന ഞാൻ കണ്ടു അത് കണ്ടു നിൽക്കാനുള്ള മനക്കട്ടി എനിക്ക് ഇല്ലായിരുന്നു  ജീവിതത്തിൽ ഹൃദയത്തിൽ നിന്നും എന്തോ പറിച്ചിടുത്തത്‌ പോലുള്ള വേദന ആയിരുന്നു എനിക്ക് അപ്പോൾ ശരീരം എല്ലാം മരവിച്ച രീതിയിലും  അങ്ങനെ     ആ മഞ്ഞുള്ള  രാത്രിയിൽ അവൾ എനോട് യാത്ര പറഞ്ഞു . എൻ്റെ ശരീരത്തിൽ  ജീവനുണ്ടെൽ ഞാൻ എൻ്റെ  ഇക്കയെ ആയിരിക്കും  കല്യാണം കഴിക്കുന്നത് എന്ന്  ഒരു വാക്കും ബാക്കി നിർത്തി  .....






 ഓർമ്മയിലെ എൻ്റെ നാട് .. ഇതാണു ഞാൻ പറഞ്ഞ ഞങ്ങളുടെ  സ്വന്തം ചേരാനെല്ലോർ ഫെറി . അല്ല ഇത് ഞിങ്ങളുടെതുമാണ് ജീവിതത്തിൽ എന്നൊക്കയോ സന്ദോഷം...