Saturday 15 July 2017

ഓർമ്മയിലെ തീനാളം ,..!!

എനിക്ക് ഈ ചിത്രം എൻ്റെ ഏറ്റവും അടുത്ത സുഹൃത്  അയച്ചു തന്നത് ആണ് ഞാൻ ഇ  ചിത്രം എനിക്ക് കിട്ടിയത് മുതൽ  ഞാൻ ഇത് എല്ലാം ദിവസവും നോക്കുമായിരുന്നു  കാരണം  അതിലേക്കു നോക്കുമ്പോൾ കണ്ണിനു എന്തോ ഒരു കുളിർമ്മകിട്ടുന്നത് തോന്നും കാരണം എൻ്റെ ജീവിതത്തിലെ മധുരമാർന്ന  കാലഘട്ടത്തിലേക്കുള്ള  ഒരു എത്തി നോട്ടം കൂടിയാണ് ഞാനും ഇതുപോലെ നിന്നിട്ടുണ്ട്  എൻ്റെ  ആ ഗൃഹാതുരത്വം ഉണർത്തുന്ന എൻ്റെ  ആ കൊച്ചു വീടിനു മുമ്പിൽ ഞാൻ പഠിച്ചിരുന്നത്  ചേരാനെല്ലോർ  ഉണ്ടായിരുന്ന  ഒരു കൊച്ചു സർക്കാർ വിദ്യാലയത്തിൽ ആയിരുന്നു  സ്കൂൾ  വിട്ടു വരുന്ന സമയം നടക്കുന്ന വഴിയിൽ കാണുന്ന സാധങ്ങൾ എല്ലാം ഞാൻ പെറുക്കി എടുക്കുമായിരുന്ന്  ,കീറിയ കടലാസ്സ് തുണ്ടുകൾ, ബട്ടൻസ്  മുത്തുകൾ അങ്ങനെ അങ്ങനെ എല്ലാം എന്നിട്ട് വീട് എത്തുന്നതിനു മുമ്പ് അത് നിക്കറിന്റെ കീശയിൽ നിന്നും എടുത്ത് കളയുമായിരുന്നു കാരണം ഇതൊക്കെ ഉമ്മ കണ്ടാൽ നല്ല തല്ലു തരുമായിരുന്നു . എന്നിട്ട് ഒരു  ശികാരവും വഴിയിൽ കിടക്കുന്നത് എല്ലാം എടുത്ത് കൊണ്ടുവന്നോളും  അവൻ .അതുകൊണ്ടു ഞാൻ അതിനു വഴി ഒരുകാർഉണ്ടായിരുന്നില്ല  
ഇതൊക്കെ ഇന്നലെ നടന്ന സംഭവങ്ങൾ പോലെ തോന്നാറുണ്ട് ചിലപ്പോൾ ഒരു പക്ഷേ ഞാൻ ആലോചിച്ചിരുന്നു  ഒരു രാത്രി കിടന്നു ഉറങ്ങി പിറ്റേ ദിവസം ഉണരുമ്പോൾ ആ ബാല്യത്തിലേക്ക് തെന്നി വീണിരുന്നെങ്കിൽ                     , എനിക്ക് ഈ ഓർമ്മകൾ ഒന്നുകൂടെ  എൻ്റെ  ഹൃദയത്തിലേക് ഒരു ചിത്രത്തിന്റെ രൂപത്തിൽ നൽകിയ എൻ്റെ പ്രിയ സുഹിർത്തിനോട്  ഒരു നിറഞ്ഞപുഞ്ചിരിയോടെ ഞാൻ നന്ദി പറയുന്നു ....!!!

 ഓർമ്മയിലെ എൻ്റെ നാട് .. ഇതാണു ഞാൻ പറഞ്ഞ ഞങ്ങളുടെ  സ്വന്തം ചേരാനെല്ലോർ ഫെറി . അല്ല ഇത് ഞിങ്ങളുടെതുമാണ് ജീവിതത്തിൽ എന്നൊക്കയോ സന്ദോഷം...