Thursday 13 July 2017

ഇരുൾ നിറയുകയാണ് !!

ഞാൻ ഇപ്പോൾ  ഇ ബ്ലോഗ് എഴുതാൻ കാരണം . ഞാൻ എൻ്റെ  മുമ്പിലോട്ടുള്ള ജീവിതത്തെ കുറിച്ച് ആലോചിക്കുന്നത് കൊണ്ട് ആണ് .നമ്മടെയൊക്കെ ജീവിതം ഏങ്ങനെയാണ്  ഏത് രീതിയിൽ  ആണ് പോകുന്നത് പോകുന്നത് എന്ന് ഒരാൾക്കും പ്രവചിക്കാൻ പറ്റാത്ത ഒന്നാണ് . എനിക്ക് തോന്നുന്നു എൻ്റെ ജീവിതസാഹചര്യവും  ജീവിതവും അങ്ങനെ തെന്നി മാറി എങ്ങോട്ടോ പോയിക്കൊണ്ടരിക്കുവാണ്.  ജീവിതത്തിൽ നടക്കണം  അല്ലെങ്കിൽ നടപ്പിലാക്കണം  എന്ന കാര്യങ്ങൾ ഒന്നും യാഥാർത്യത്തിൽ വരുന്നില്ല ജീവിതമേ മടുത്തു തുടങ്ങി ഇനി അങ്ങോട്ടുള്ള എൻ്റെ ജീവിത യാത്രയിൽ  ഇരുൾ നിറഞ്ഞത് ആകുമോ എന്നും എനിക്ക് ഭയം  ഉണ്ട് , ഞാൻ ഒന്ന് ഓർക്കുന്നു എൻ്റെ ആ  മധുരമാർന്ന  ബാല്യകാലം  ആയിരുന്നു  നല്ലത് മനസിൽ ഒരു കളങ്കവുമില്ലാതെ ജീവിതത്തോടുള്ള  പ്രണയവും കാത്തു സൂക്ഷിച്ചോണ്ടു  ഇരുന്നു    . ഞാൻ ചെറുത് ആയിരുന്നപ്പോൾ  എൻ്റെ ഉമ്മ എനിക്ക്  ഭക്ഷണം വാരി തരുമായിരുന്നു 
എന്നിട്ടു  പറഞ്ഞു പറ്റിക്കുമായിരുന്നു ഭക്ഷണം കഴിച്ചില്ലെങ്കിൽ മോൻ വലുതാകില്ല എന്ന് .. ഞാൻ കഴിച്ചു വലുതായി . ജീവിതം എന്താണ് എന്ന് അറിഞ്ഞു മുമ്പിലേക്ക് പോകുംതോറും കഠിനമായി തുടങ്ങി . മനസും ശരീരവും എല്ലാം മരവിച്ചു തുടങ്ങി വല്ലാത്തൊരു  അവസ്ഥയായി തുടങ്ങി എന്ത് ചെയ്യണം എന്ന  നിസ്സഹായഅവസ്ഥയിൽ  ആണ്  എന്ത്  ചെയ്യാൻ പറ്റും ജീവിതം അല്ലെ ജീവിച്ചു തന്നെ  തീർക്കണ്ടേ  ഞാൻ എപ്പോഴും വീക്ഷിക്കുമായിരുന്നു  തെരുവിൽ  ഭിക്ഷയാചിക്കുന്നവരെ 
നാളത്തേയ്ക്കായി ഒന്നും അവർ മാറ്റിവെയ്ക്കുനില്ല കിട്ടുന്നത്  കഴിക്കുന്നു  തോന്നിയ സ്ഥലത്തു അന്തിയുറങ്ങുന്നു .. ഞാൻ ഒന്നു ചിന്ദിക്കുന്നു ഇപ്പോൾ ഞാൻ എത്ര ഭാഗ്യവാൻ ആണ് എന്ന് ``!!
-- തുടരും 

അവധി കാലം

ഓരോ അവധിക്കാലവും 
പ്രിയപ്പെട്ട ഓരോ മാമ്പഴക്കാലവും 
കൂടി ആയിരുന്നു..

എൻ്റെ ബാല്യകാലമേ നീ എന്തിനാ എന്നിൽ നിന്നും ഇത്ര വേഗം അകന്നു പോയത് ...!!

കുട്ടികാലം
നിങ്ങള്ക് ഓര്‍മ്മയുണ്ടോ കഴിഞ്ഞുപോയ നമ്മുടെ കുട്ടികാലം.........................
ആ വഴികളിലുടെ നമുക്ക് ഒന്ന് നടന്നാലോ......................
പുസ്തകങ്ങളില്‍ മയില്‍‌പീലി ഒളിപ്പിച്ചു വെച്ചതും, അപ്പൂപ്പന്‍ താടി പറപ്പിച്ചു നടന്നതും, അങ്ങനെ......... .....അങ്ങനെ എന്തെല്ലാം നല്‍കി തന്നു ആ കുട്ടികാലം 
മഴകാലങ്ങളില്‍ വെള്ളം നിറയുമ്പോള്‍ പാടത്തും വരമ്പത്തും വെള്ളം തെറിപ്പിച്ചു നടന്നതും................
മഴ നനഞ്ഞും, വെള്ളങ്ങളില്‍ മറിഞ്ഞും നനഞ്ഞു കുളിച്ചു നടന്ന ആ കുട്ടികാലം എന്ത് രസമായിരുന്നു.
കൂട്ടുകാരുമൊത്ത് സ്കൂളില്‍ പോയതും, മരങ്ങളില്‍ കയറിയും, കിളികളെ പിടിച്ചും.............അങ്ങനെ പഠിച്ചു നടന്ന ആ കുട്ടികാലം മറക്കാന്‍ കഴിയുമോ?
കൂട്ടുകാരുമൊത്ത് പൂപറികാന്‍ പോയതും, തല്ലുകൂടിയതും, ഇണങ്ങിയും പിണങ്ങിയും നടന്ന ആ ബാല്യം ഇന്നുമെനിക് ഓര്‍മയില്‍ വരുന്നു. കഴിഞ്ഞു പോയ ആ കുട്ടികാലം ഒന്നുടെ വന്നിരുനെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.
തിരികെ വരില്ലെന്ന് തിരിച്ചറിഞ്ഞെങ്കിലും
മതിവരുനില്ലല്ലോ ആ ദിനങ്ങള്‍ ...........
ഒരുപാട് സ്വപ്നവും ഒത്തിരി മധുരവും
തന്നു നീ വേഗം മറഞ്ഞതെന്തേ...?
ആ നല്ല ബാല്യമേ.... സ്നേഹ സമ്മാനമേ.....
ഒര്മയിലെങ്കിലും നീ വരുമോ?
ഒരികലും തിരിച്ചു വരാത്ത കുട്ടികാലം.........
നാമേറെ ആഗ്രഹിക്കുന്ന ആ നല്ല കാലത്തിന്റെ ഓര്മകായി........
ഏതു ദുഖത്തിലും ആശ്വാസത്തിന്റെ തണലാകുന്ന ആ നല്ല “ബാല്യകാല ഓര്‍മ്മകള്‍”.................................!!

ഓർമ്മകളെ തേടി ..!!

മറവി ചിലപ്പോൾ മധുരം നൽകും...

അതുകൊണ്ട് മറന്നാലും മനം ഉരുകില്ല...

മധുരിക്കും ഓർമ്മകൾ തേടി വരും കാലം വരെ ... ... ...

 ഓർമ്മയിലെ എൻ്റെ നാട് .. ഇതാണു ഞാൻ പറഞ്ഞ ഞങ്ങളുടെ  സ്വന്തം ചേരാനെല്ലോർ ഫെറി . അല്ല ഇത് ഞിങ്ങളുടെതുമാണ് ജീവിതത്തിൽ എന്നൊക്കയോ സന്ദോഷം...